തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ നാളെ ശാസ്ത്ര ദിനമായി ബന്ധപ്പെട്ട് "വികസിത് ഭാരത് സൃഷ്ടിക്കുന്നതിൽ ശാസ്ത്രത്തിലെ സ്ത്രീകളുടെ പങ്ക്" എന്ന വിഷയത്തിൽ കുട്ടികളുടെ പ്രത്യേക എഫ്എം, പോസ്റ്റർ നിർമാണവും പ്രദർശനവും, പ്രസംഗ മത്സരം എന്നിവ നടത്തി. സ്കൂൾ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.